പെരുമ്പാവൂരിൽ കഞ്ചാവുമായി അസാം സ്വദേശി പിടിയിൽ

Sunday 13 July 2025 1:48 AM IST

പെരുമ്പാവൂർ: എക്‌സൈസ് റേഞ്ച് പാർട്ടി എക്‌സൈസ് ഇൻസ്‌പെക്ടർ വിനോദ് കെയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് 11ഗ്രാം കഞ്ചാവുമായി അസാം നാഗോൺ ഡിമാരുഗുരിയിലെ മോഫിജുൽ ഹക്കിന്റെ മകൻ റിജുവാൻ ഹക്ക് മിർദയാണ് (28) എക്‌സൈസിന്റെ പിടിയിലായത്. റെയ്ഡിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് സാബു വർഗീസ്,​ ജോൺസൺ ടി.വി, പ്രിവന്റീറ്റീവ് ഓഫീസർ ഗ്രേഡ് ജസ്റ്റിൻ ചർച്ചിൽ, അൻവർ എ, ഷിവിൻ, സനൂപ് എന്നിവർ പങ്കെടുത്തു.