ഹരിതസംഗമവും ശില്‍പശാലയും 

Saturday 12 July 2025 8:49 PM IST

കാഞ്ഞങ്ങാട്: കാസർകോട് കുടുംബശ്രീ ജില്ലാമിഷൻ ഹരിതകർമ്മ സേന കൺസോർഷ്യം സെക്രട്ടറി, പ്രസിഡന്റ് എന്നിവർക്കായി ഹരിത സംഗമവും ശിൽപശാലയും സംഘടിപ്പിച്ചു. ജെഡി ഹാളിൽ നടന്ന ശിൽപശാല തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ല അസിസ്റ്റന്റ് ഡയറക്ടർ മനോജ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർ ഡി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ കോർഡിനേറ്റർ കെ. രതീഷ് കുമാർ മുഖ്യാതിഥി ആയി.സാമൂഹിക ഇടപെടലുകൾ , കുടുംബശ്രീ സംരംഭ സാധ്യതകൾ, ഇ വെയ്സ്റ്റ് ശേഖരണം പരിപാലനം , ഡയറിയ പ്രതിരോധം എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ സംഘടിപ്പിച്ചു. സാന്നിധ്യം രഞ്ജിനി ,സംസ്ഥാന ഹരിതകർമ്മസേന കോർഡിനേറ്റർ കൃഷ്ണൻ, ശുചിത്വ മിഷൻ കോ കോർഡിനേറ്റർ ബി.മിഥുൻ ,സി കെ.സി എൽ ജില്ലാ മാനേജർ എ.വി.രാജേഷ് തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ കെ.ടി.ജിതിൻ സ്വാഗതവും ജില്ലാഹരിത കർമ്മസേന കോർഡിനേറ്റർ കൃഷ്ണജ നന്ദിയും പറഞ്ഞു.