കെ.എസ്.എസ്.പി.യു കൺവെൻഷൻ

Saturday 12 July 2025 8:52 PM IST

കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചെമ്മട്ടംവയൽ യൂണിറ്റ് കൺവെൻഷൻ കാരാട്ട് വയൽ പെൻഷൻ ഭവനിൽ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.രാധ അദ്ധ്യക്ഷത വഹിച്ചു. യൂണിയനിൽ പുതുതായി അംഗത്വം എടുത്തവരെ ചടങ്ങിൽ സ്വീകരിച്ചു. ജില്ലാ ട്രഷറർ എസ്.ഗോപാലകൃഷ്ണൻ, ജില്ലാകമ്മിറ്റി അംഗങ്ങളായ പി.വി.കമലാക്ഷി, വി.വി.ബാലകൃഷ്ണൻ , ബ്ലോക്ക് പ്രസിഡന്റ് ബി.പരമേശ്വരൻ , പനത്തടി നാരായണൻ, കെ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.വി.കുഞ്ഞികൃഷ്ണൻ സ്വാഗതവും കെ.വി.കുഞ്ഞമ്പു നന്ദിയും പറഞ്ഞു.പെൻഷൻ പരിഷ്‌ക്കരിക്കുന്നതിനുള്ള നടപടി ആരംഭിക്കുക, മെഡിസെപ്പിന്റെ അപാകതക പരിഹരിച്ച് ,പെൻഷൻകാർക്കായി പ്രത്യേക ചികിത്സ പദ്ധതി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ പ്രമേയത്തിലൂടെ കൺവെൻഷൻ ഉന്നയിച്ചു.