ഇ അഹമ്മദ് എക്സലൻസി അവാർഡ് വിതരണം

Saturday 12 July 2025 8:53 PM IST

മട്ടന്നൂർ : മുസ്ലിം യൂത്ത് ലീഗ് മട്ടന്നൂർ മണ്ഡലം കമ്മിറ്റി, റിയാദ് , ദുബൈ കെ.എം.സി സി മട്ടന്നൂർ മണ്ഡലം കമ്മിറ്റികൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഇ അഹമ്മദ് സാഹിബ് എക്സലൻസി അവാർഡ് വിതരണം എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ മണ്ഡലത്തിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കാണ് പുരസ്‌കാരം നൽകിയത്.മണ്ഡലം പ്രസിഡന്റ് റാഫി തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഇ.പി.ഷംസുദ്ദിൻ,ഷബീർ എടയന്നൂർ, ലിയാഖത്തലി നീർവേലി , ടി.പി.അബ്ദുൾ അസീസ്, കെ.കെ.കുഞ്ഞമ്മദ്, ഹാഷിം നീർവേലി,ലത്തീഫ് ശിവപുരം,നൗഫൽ മെരുവമ്പായി , വി എൻ മുഹമ്മദ്, നിസാർ കണ്ടേരി, റസാഖ് ഫൈസി,ഫസൽ ശിവപുരം,ടി.പി.ത്വാഹ ,അഫ്സൽ, സഫീർ, കെ.കെ.ഉസ്മാൻ, നിജാസ് ചിറ്റാരിപറമ്പ് എന്നിവർ സംസാരിച്ചു.