ചാന്ദ്രദിനാഘോഷ ക്ളാസിന് പരിശീലനം
Saturday 12 July 2025 8:55 PM IST
കണ്ണൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും വൈനു ബാപ്പു അമേച്ചർ അസ്‌ട്രോണമി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ 21ന് ചാന്ദ്രദിനത്തിൽ ക്ലാസ് കൈകാര്യം ചെയ്യുന്ന വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് ജില്ലാ പരിഷത്ത് ഭവനിൽ നടന്നു. യൂറിക്ക എഡിറ്റർ കെ.ആർ,അശോകൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വി.ജയശ്രീ അധ്യക്ഷത വഹിച്ചു വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ പി.വി.പ്രസാദ് സ്വാഗതവും കെ.പി.സുരേഷ് ബാബു നന്ദിയും പറഞ്ഞു. ശാസ്ത്രവബോധ സമിതി കൺവീനർ കെ.പി. പ്രദീപ്കുമാർ, ചെയർമാൻ കെ.പി.സുനിൽകുമാർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത നാല്പതോളം വിദ്യാർഥികൾ ക്ലാസിൽ പങ്കെടുത്തു. ചാന്ദ്ര വിശേഷങ്ങൾ , വിവിധ ബഹിരാകാശ യാത്രകൾ എന്നിവയിലടക്കം അവബോധം നൽകുന്നതായിരിക്കും ചാന്ദ്രദിന ക്ളാസുകൾ.