ലഹരിക്കെതിരെ ചന്ദനക്കാംപാറ

Saturday 12 July 2025 8:56 PM IST

പയ്യാവൂർ: വൻ ഭീഷണിയായി മാറിയ കഞ്ചാവിനും രാസലഹരികൾക്കുമെതിരെ ചന്ദനക്കാംപാറ ചെറുപുഷ്പ പള്ളി ഓഡിറ്റോറിയത്തിൽ നടന്ന യോഗം പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്തു. ചന്ദനക്കാംപാറ ഇടവക വികാരി ഫാ.ജോസഫ് ചാത്തനാട്ട് അദ്ധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ആർ.രാഘവൻ, ചന്ദനക്കാംപാറ ചെറുപുഷ്പ സ്‌കൂളുകളുടെ പ്രധാനാദ്ധ്യാപകരായ മഞ്ജു ജെയിംസ്, വിജി മാത്യു, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചന്ദനക്കാംപാറ യൂണിറ്റ് പ്രസിഡന്റ് ജോസ് തുരുത്തിയിൽ, ഇടവക കോ ഓർഡിനേറ്റർ തങ്കച്ചൻ വടക്കേക്കര എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ പതിനാറംഗ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. നാട്ടുകാർക്കൊപ്പം ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പാരീഷ് കൗൺസിൽ അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മത,സാമൂഹിക സംഘടന പ്രതിനിധികൾ, വിവിധ സ്ഥാപന മേധാവികൾ, ഓട്ടോ ടാക്സി തൊഴിലാളികൾ എന്നിവരും യോഗത്തിൽപങ്കെടുത്തു.