ക്യാമറയ്ക്ക് മുന്നിൽ ഷാജി കൈലാസിന്റെയും രഞ്ജി പണിക്കരുടെയും മക്കൾ

Sunday 13 July 2025 3:02 AM IST

ക്യാമ്പസ് പശ്ചാത്തലത്തിൽ അമൽ കെ.ജോബി സംവിധാനം ചെയ്യുന്ന ആഘോഷം എന്ന ചിത്രത്തിൽ ഷാജി കൈലാസിന്റെ ഇളയ മകൻ റുഷിനും രഞ്ജി പണിക്കരുടെ മകൻ നിഖിലും പ്രധാന വേഷത്തിൽ. പാലക്കാട് ചിത്രീകരണം പുരോഗമിക്കുന്ന ആഷോഷത്തിൽ രഞ്ജി പണിക്കരും അഭിനയിക്കുന്നുണ്ട്. ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിലൂടെയാണ് റുഷിൻ അഭിനയ രംഗത്ത് എത്തുന്നത്. അമല പോൾ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ദ ടീച്ചർ എന്ന ചിത്രത്തിലൂടെയായിരുന്നു നിഖിലിന്റെ അരങ്ങേറ്റം. കോളേജിലെ രണ്ടു ഗ്യാങിനെ നയിക്കുന്ന ജൂഡ്, ജസ്റ്റിൻ എന്നീ കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിക്കുന്നത്. നരേൻ,വിജയ രാഘവൻ, ജോണി ആന്റണി,ജയ്സ് ജോർജ്, അജു വർഗീസ് ഡോ. റോണി രാജ്,, ബോബി കുര്യൻ, ദിവ്യദർശൻ, ഷാജു ശ്രീധർ,മഖ്ബൂൽ സൽമാൻ, ശ്രീകാന്ത് മുരളി, ഫൈസൽ മുഹമ്മദ് ,അഡ്വ. ജോയി കെ. ജോൺ, ലിസി കെ.ഫെർണാണ്ടസ്, ടൈറ്റസ് ജോൺ, അഞ്ജലി ജോസ്. അഞ്ജലി ജോസഫ് എന്നിവരാണ് താരങ്ങൾ. തിരക്കഥ - അമൽ കെ. ജോബി, ഛായാഗ്രഹണം -റോ ജോ തോമസ് , സംഗീതം - സ്റ്റീഫൻ ദേവസ്സി , ഗൗതംവിൻസന്റ് , എഡിറ്റിംഗ് -ഡോൺ മാക്സ് , കലാസംവിധാനം - രാജേഷ്.കെ. സൂര്യ. പ്രൊഡക്ഷൻ കൺട്രോളർ - നന്ദു പൊതുവാൾ. സി.എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ഡോ. ലിസി കെ. ഫെർണാണ്ടസ് ആണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.