അല്ലു അർജുൻ ചിത്രത്തിൽരശ്‌മിക മന്ദാന വില്ലത്തി

Sunday 13 July 2025 3:02 AM IST

അല്ലു അർജുൻ - അറ്റ്‌ലി ബ്രഹ്മാണ്ഡ ചിത്രത്തിൽ രശ്‌മിക മന്ദാന എത്തുന്നത് പ്രതിനായികയായി. ബോളിവുഡിലും തെന്നിന്ത്യയിലും മികച്ച യാത്ര നടത്തുന്ന രശ്‌മിക മന്ദാന ഇതാദ്യമായാണ് നെഗറ്റീവ് റോളിൽ എത്തുന്നത്. പുഷ്‌പയിലൂടെയാണ് രശ്‌മിക ആദ്യമായി അല്ലു അർജുൻ ചിത്രത്തിൽ എത്തുന്നത്. പുഷ്‌പയുടെ രണ്ടു ഭാഗങ്ങളിലും നായികയായി നിറഞ്ഞുനിന്ന രശ്‌മിക മന്ദാനയുടെ പ്രതിനായിക വേഷത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.പുഷ്‌പ 2നുശേഷം അല്ലു അർജുനും രശ്‌മിക മന്ദാനയും ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുന്നു.

ദീപിക പദുകോൺ, രശ്മിക മന്ദാന, മൃണാൾ താക്കൂർ, ജാൻവികപൂർ എന്നിവരാണ് ചിത്രത്തിലെ നായികമാർ. സയൻസ് ഫിക്‌ഷൻ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ വി.എഫ്.എക്സ് ചെയ്യുന്നത് ഹോളിവുഡിലെ ലോല വി.എഫ്.എക്സ് സ്‌പെക്ട്രൽ മോഷൻ, ഫ്രാക്‌ചേർഡ് എഫ്.എക്‌സ്, ഐ.എൽ.എം ടെക്നോ പ്രോസസ്, അയൺ ഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്ട്‌സ് എന്നീ കമ്പനികളാണ്.അയൺമാൻ 2, ട്രാൻസ്‌ഫോർമേഴ്സ് തുടങ്ങിയ സിനിമകളുടെ വി.എഫ്.എക്സ് സൂപ്പർവൈസർ ജയിംസ് മാഡിഗൻ, ആർട്ടിസ്റ്റ് ഡയറക്ടർ മൈക് എലിസാൽ ഡെ എന്നിവരും സാങ്കേതിക രംഗത്ത് നേതൃത്വം നൽകുന്നു. അല്ലു അർജുന്റെ ഇരുപത്തി രണ്ടാമത്തെ ചിത്രവും അറ്റ്‌ലിയുടെ ആറാമത്തെ ചിത്രവുമാണ്. സൺ പിക്‌ചേഴ്‌സിന്റെ ഏറ്റവും ബഡ്‌ജറ്റ് ഏറിയ ചിത്രമാണിത്.