പൂജയ്ക്ക് അഞ്ചു കോടി, കൈയടി മുഴുവൻ സൗബിൻ കൊണ്ടു പോയി
തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ കൂലി എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം മോണിക്ക തരംഗമായി. പക്കാ ഡാൻസ് നമ്പർ ആയി ഒരുക്കിയ മോണിക്കയിൽ പൂജ ഹെഗ്ഡെയും സൗബിൻ ഷാഹിറുമാണ് പ്രത്യക്ഷപ്പെടുന്നത്. പൂജ ഹെഗ്ഡെയെ സൈഡാക്കി കൈയടി മുഴുവൻ സൗബിൻ കൊണ്ടു പോയി.
ഗംഭീര ഡാൻസ് ആണ് സൗബിൻ ഗാനരംഗത്ത് കാഴ്ചവയ്ക്കുന്നത്. ഏത് സൂപ്പർതാരത്തിന്റെ ഒപ്പമാണെങ്കിലും ഡാൻസിൽ മുന്നിട്ട് നിൽക്കുന്ന പൂജയെ ഇത്തവണ സൗബിൻ പിന്നിലാക്കി എന്ന് ആരാധകർ. സോഷ്യൽ മീഡിയയിൽ നിറയെ സൗബിന്റെ ഡാൻസിന്റെ എഡിറ്റുകൾ കൊണ്ട് നിറയുകയാണ്. ഗാനം റിലീസ് ചെയ്ത സൺ ടിവിയുടെ യൂട്യൂബ് വീഡിയോയ്ക്ക് താഴെയും സൗബിനെ അഭിനന്ദിച്ച് പ്രേക്ഷകർ എത്തി. അഞ്ചു കോടി രൂപയാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നതിന് പൂജയുടെ പ്രതിഫലം. വിഷ്ണു ഇടവന്റെ വരികൾക്ക് സുബ് ലശിണി, അനിരുദ്ധ് രവിചന്ദർ എന്നിവരാണ് ആലാപനം. അനിരുദ്ധ് സംഗീതം നൽകിയ ഗാനത്തിന്റെ റാപ് ആലപിച്ചത് അസൽ കോലാർ ആണ്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന കൂലി ആഗസ്റ്റ് 14ന് റിലീസ് ചെയ്യും. പി.ആർ. ഒ പ്രതീഷ് ശേഖർ.