ഗ്ലാമർ ലുക്കിൽ അഹാന കൃഷ്ണ
നടി അഹാന കൃഷ്ണ പങ്കുവച്ച ഏറ്റവും പുതിയഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് അഹാന പങ്കുവച്ചത്.നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായെത്തുന്നത് സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടൻ കൃഷ്ണ കുമാറും കുടുംബവും. കൃഷ്ണകുമാറിന്റെ ഭാര്യയും മക്കളും യൂട്യൂബ് ചാനലിലൂടെ ഏവർക്കും സുപരിചിതരാണ്.
കുടുംബത്തിലെ ഓരോ വിശേഷങ്ങളും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാൻ ഇവർ മറക്കാറില്ല.
സഹോദരി ദിയ കൃഷ്ണയുടെ ബേബി ഷവർ ചടങ്ങിൽ നിന്നുള്ള അഹാനയുടെ ചിത്രങ്ങളും മുൻപ് ശ്രദ്ധനേടിയിരുന്നു.അഭിനയ രംഗത്തുനിന്ന് താത്കാലികമായ ഇടവേളയിലാണ് അഹാന. രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ അരങ്ങേറ്രം. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പതിനെട്ടാം പടി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. നാൻസി റാണി ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം.അകാലത്തിൽ വിട പറഞ്ഞ മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്തത്.