ഉദ്ഘാടനം നാളെ
Sunday 13 July 2025 12:00 AM IST
തൃശൂർ: മിൽമയുടെ റെസ്‌റ്റോറന്റ് ശൃംഖലയിലെ മൂന്നാമത്തെ സംരംഭമായ മിൽമ റിഫ്രഷ് വെജ് ആൻഡ് നോൺ വെജ് നാളെ മുതൽ രാമവർമപുരം മിൽമ ഡയറി ക്യാമ്പസിൽ പ്രവർത്തനമാരംഭിക്കും. ഉച്ചയ്ക്ക് രണ്ടിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മിൽമ മിലി കാർട്ടിന്റെ താക്കോൽദാനം മിൽമ ചെയർമാൻ കെ.എസ്. മണി നിർവഹിക്കും. റെസ്‌റ്റോറന്റ് പ്രോജക്ട് ധാരണാപത്രം കെ.സി.എം.എം.എഫ് എം.ഡി. ആസിഫ് കെ. യൂസഫ് കൈമാറും. മിൽമ എറണാകുളം മേഖല യൂണിയന്റെ നേതൃത്വത്തിൽ മിൽമ ഉൽപന്നങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ, ചൈനീസ് വിഭവങ്ങളാണ് നൽകുകയെന്ന് ചെയർമാൻ സി.എൻ. വത്സലൻപിള്ള, മാനേജിംഗ് ഡയറക്ടർ വിൽസൻ ജെ. പുറവക്കാട്ട് എന്നിവർ പറഞ്ഞു.