അയ്യാഗുരു അനുസ്മരണം

Sunday 13 July 2025 12:00 AM IST

തൃശൂർ: അയ്യാഗുരു സ്വാമികളുടെ അനുസ്മരണവും രാമായണ മഹോത്സവവും 20ന് രാവിലെ ഒമ്പതു മുതൽ തൃശൂർ താലൂക്ക് എൻ.എസ്.എസ് ആഡിറ്റോറിയത്തിൽ നടത്തും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശശി കളരിയേൽ അദ്ധ്യക്ഷത വഹിക്കും. അയ്യാമിഷൻ ചെയർമാൻ ഡോ. ജി. രവികുമാർ അയ്യാഗുരു അനുസ്മരണ സമ്മേളനം നടത്തും. സ്വാമി നന്ദാൽമജാനന്ദ രാമായണ മഹോത്സവം ഉദ്ഘാടനം ചെയ്യും. പത്മനാഭൻ മണത്തലയുടെ അപൂർവശേഖരത്തിലെ 227 വിവിധ രാമായണ പ്രദർശനങ്ങളുടെ ഉദ്ഘാടനം സ്വാമി ശിവസ്വരൂപാനന്ദപുരി നിർവഹിക്കും. വൈകീട്ട് നാലിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ശശി കളരിയേക്കൽ, ആറ്റൂർ സന്തോഷ്‌കുമാർ, ദിനേശ് തോട്ടപ്പിള്ളി എന്നിവർ പങ്കെടുത്തു.