കോവിലൻ ജന്മദിനാഘോഷം
Sunday 13 July 2025 12:00 AM IST
പാവറട്ടി : കഥാകാരൻ കോവിലന്റെ 102-ജന്മദിനത്തോട് അനുബന്ധിച്ച് 'വായനയുടെ തോറ്റങ്ങൾ'എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു. കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ജയൻ ഉദ്ഘാടനം ചെയ്തു. മേജർ പി.ജെ സ്റ്റൈജു അദ്ധ്യക്ഷനായി. ശ്രീകൃഷ്ണ കോളേജിലെ അസി. പ്രാഫ. അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. കോവിലൻ ട്രസ്റ്റ് കോ-ഓർഡിനേറ്റർ എ.ഡി.ആന്റു കോവിലൻ കൃതികളെ പരിചയപ്പെടുത്തി. അദ്ധ്യാപകരായ രഞ്ജി, ഉഷ, സനോജ്, ദിവ്യ എന്നിവർ അനുബന്ധ പ്രഭാഷണങ്ങൾ നടത്തി. സെമിനാറിന് മുന്നോടിയായി കോവിലൻ കുടീരത്തിൽ പുഷ്പാർച്ചന നടന്നു. കോവിലന്റെ പേരക്കുട്ടിയും മാനേജിംഗ് ട്രസ്റ്റിയുമായ എൻ.ജെ.പൗർണമി കുട്ടികളുമായി സംവദിച്ചു. ഹരീഷ് നാരായണമേനോൻ, വക്കം ആർ. ജയപ്രകാശ്, ബീന അജിതൻ എന്നിവർ നേതൃത്വം നൽകി.