'ആരംഭം 2 കെ.25' ഇൻഡക്ഷൻ പ്രോഗ്രാം
Sunday 13 July 2025 12:00 AM IST
മാള : മാള മെറ്റ്‌സ് കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം 'ആരംഭം 2 കെ.25' സംഘടിപ്പിച്ചു. 'ആരംഭം 2 കെ.25' എം.ഇ.ടി ചെയർമാൻ ഡോ. ഷാജു ആന്റണി ഐയിനിക്കൽ ഉദ്ഘാടനം നിർവഹിച്ചു. സി.ഇ.ഒ പ്രൊഫ. ജോർജ്ജ് കോലഞ്ചേരി അദ്ധ്യക്ഷനായി ക്ലാസ് നയിച്ചു. പരിപാടിയിൽ പ്രിൻസിപ്പാൾ പ്രൊഫ. ഫോൺസി ഫ്രാൻസിസ് അക്കാഡമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, പ്രൊഫ.പി.എസ്. രസീല,ആദിൽ റിഫായിൻ, പ്രൊഫ. രാജി ഹരി എന്നിവർ പ്രസംഗിച്ചു. പ്ലേസ്‌മെന്റ് കോ ഓർഡിനേറ്റർ, ലൈബ്രറിയൻ, കായിക വിഭാഗം, എൻ.എസ്.എസ് എന്നിവയുടെ പ്രവർത്തനം വിശദീകരിച്ചു.