നാലമ്പല ദർശന യാത്ര

Sunday 13 July 2025 12:00 AM IST

തൃശൂർ: ഡി.ടി.പിസിയിൽ നിന്നും നാലമ്പല യാത്ര 17 മുതൽ ഓഗസ്റ്റ് 16 വരെയുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കും. രാവിലെ 5.30ന് തൃശൂരിൽ നിന്നും പുറപ്പെടുന്ന യാത്ര തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ഇരിങ്ങാലക്കുട കൂടൽ മാണിക്യ ക്ഷേത്രത്തിൽ എത്തും. തുടർന്ന് മൂഴികുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രവും പായമ്മൽ ശത്രുഘ്‌ന ക്ഷേത്രവും ദർശിച്ച ശേഷം വീണ്ടും തൃപ്രയാർ ശ്രീരാമ ക്ഷേത്ര ദർശനം നടത്തി മടങ്ങുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. മലയാള മാസം കർക്കിടകം ഒന്ന് മുതൽ മുപ്പത്തിയൊന്ന് വരെ ഒരുക്കിയിരിക്കുന്ന യാത്രയിൽ രാവിലെ 5.30ന് പുറപ്പെട്ട് വൈകീട്ട് മൂന്ന് മണിക്ക് തൃശൂരിൽ തിരിച്ചെത്തുന്നു. യാത്രയിൽ ഫെസിലിറ്റേറ്റർ സേവനം ലഭ്യമായിരിക്കും. കർക്കിടക കഞ്ഞിക്കൂട്ട്, മലയാള പഞ്ചാംഗം സന്ധ്യാനാമ പുസ്തകം, ഉച്ചഭക്ഷണം എന്നിവ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 24 സീറ്റുള്ള ഡി.ടി.പി.സിയുടെ എസി ബസ് ആണ് യാത്രക്കായി സജ്ജമാക്കിയിരിക്കുന്നത്. ഒരാൾക്ക് 900 രൂപയാണ് ചാർജ്. കൂടുതൽ വിവരങ്ങൾക്ക്: 9496101737, 0487 2320800