ഡോ.പി.സോജൻ ലാൽ ജ്യോതി എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ

Sunday 13 July 2025 12:00 AM IST

ചെറുതുരുത്തി: ജ്യോതി എൻജിനീയറിങ് കോളേജിന്റെ പുതിയ പ്രിൻസിപ്പലായി ഡോ.പി.സോജൻ ലാൽ ചുമതലയേറ്റു. കൊച്ചി യൂണിവേഴ്‌സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടിയ സോജൻ കോതമംഗലം എം.എ.കോളേജ് ഒഫ് എൻജിനിയറിംഗ് കോളേജിൽ അദ്ധ്യാപകൻ, വിദേശത്തുള്ള കമ്പനികളിൽ ഉയർന്ന ഉദ്യോഗം, രാജഗിരി എൻജിനിയറിംഗ് കോളേജിൽ പ്രൊഫസർ, കോതമംഗലം മാർ ബസിലിയോസ് ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജി ആൻഡ് സയൻസ് എൻജിനിയറിംഗ് കോളേജിൽ പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലെ ഹയർ എഡ്യുക്കേഷന് വേണ്ടി കമ്പ്യൂട്ടർ സയൻസിൽ 17 പുസ്തകങ്ങളും ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിൽ പഠിക്കുന്നതിനുള്ള കമ്പ്യൂട്ടർ ബേയ്‌സ്ഡ് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 2021ൽ ഡൽഹി ആസ്ഥാനമായ സെന്റർ ഫോർ എഡ്യുക്കേഷൻ ഫോർ ഗ്രോത്ത് ആൻഡ് റിസർച്ച് സെന്റർ നൽകുന്ന മികച്ച പ്രിൻസിപ്പലിനുള്ള അവാർഡ് ലഭിച്ചു. 2022 കൊവിഡ് കാലത്ത് ഏറ്റവും നല്ല രീതിയിൽ എഡ്യുക്കേഷൻ നൽകിയതിന് യു.കെയിൽ നിന്ന് വെങ്കല മെഡൽ ലഭിച്ചു. ഇതുവരെ 80 പബ്ലിക്കേഷൻസും പതിനെണ്ണായിരത്തി അഞ്ഞൂറ് നാഷണൽ ഇന്റർനാഷണൽ ഓൺലൈൻ വെബിനാറുകളും നടത്തി. ഇൻഫോസിസുമായി ചേർന്ന് 3200ൽ പരം പേർക്ക് ഫൈവ്ജിയെക്കുറിച്ച് ഓൺലൈനിൽ ക്ലാസെടുത്തു. ആറ് പേർക്ക് ഡോക്ടറേറ്റ് ഗൈഡായി പി.എച്ച്.ഡി നേടിക്കൊടുത്തു.