സർക്കാർ ഒളിച്ചുകളി സംശയാസ്പദമെന്ന്

Sunday 13 July 2025 1:36 AM IST

തിരുവനന്തപുരം: കീമിൽ സർക്കാർ ഒളിച്ചുകളി സംശയാസ്പദമാണെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി ആരോപിച്ചു.സി.ബി.എസ്‌.ഇ അൺ എയ്ഡഡ് മേഖലയെ സഹായിക്കാനും പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാനുമുള്ള നീക്കമായി മാത്രമെ ഇതിനെ കാണാനാവൂവെന്ന് സംസ്ഥാന ട്രഷറർ വട്ടപ്പാറ

അനിൽകുമാർ പറഞ്ഞു. കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി പ്രഥമാദ്ധ്യാപകർക്കായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.റിട്ട.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഗോപകുമാർ പിള്ള ക്ലാസിന് നേതൃത്വം നൽകി.സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ജി.ആർ.ജിനിൽ ജോസ്,ബിജു തോമസ്,ആർ.അനിൽരാജ്,ജില്ലാ പ്രസിഡന്റ് എ.ആർ.ഷമീം,സെക്രട്ടറി എൻ.സാബു,ആർ.ബിജു എന്നിവർ പങ്കെടുത്തു.