പ്രതിഷേധ മാർച്ച്
Sunday 13 July 2025 1:41 AM IST
തിരുവനന്തപുരം: പൊതുപണിമുടക്കിൽ പങ്കെടുക്കാതെ വിദ്യാലയങ്ങളിൽ ഹാജരായ അദ്ധ്യാപകരെ സമരാനുകൂലികൾ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറർ അനിൽ വട്ടപ്പാറ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽ വെഞ്ഞാറമൂട്,സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രദീപ് നാരായൺ, ജി.ആർ.ജിനിൽജോസ്,ബിജു തോമസ്,ജെ.സജീന,എസ്.ബിജു,ഷൈനി വർഗീസ്,ഐ.ശ്രീകല,ജില്ലാപ്രസിഡന്റ് എ.ആർ.ഷമീം,ജില്ലാ സെക്രട്ടറി എൻ.സാബു എന്നിവർ പങ്കെടുത്തു.