തയ്യൽ പരിശീലന കേന്ദ്രം

Sunday 13 July 2025 12:00 AM IST
പടം: പാവറട്ടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് സലാം വെന്മേനാട് സൗജന്യ തയ്യൽ പരിശീലന കേന്ദ്രം ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുന്നു.

പാവറട്ടി : പാവറട്ടി സർവീസ് സഹകരണ ബാങ്കിന്റെ സൗജന്യ തയ്യൽ പരിശീലന കേന്ദ്രം ചുക്ക് ബസാർ ബ്രാഞ്ചിൽ പഞ്ചായത്ത് പ്രസിഡന്റ് എം.എം.റെജീന ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സലാം വെന്മേനാട് അദ്ധ്യക്ഷനായി. 50 ൽ പരം വനിതകൾക്കാണ് സൗജന്യ തയ്യൽ പരിശീലനം നൽകുന്നത്. പി.എസ്.സി കോച്ചിംഗ് സെന്റർ, ബ്യൂട്ടീഷൻ കോഴ്‌സുകൾ, മറ്റു തൊഴിലധിഷ്ഠിത പഠന കേന്ദ്രങ്ങൾ ബാങ്കിന്റെ വിവിധ ശാഖകളിൽ തുടങ്ങുമെന്ന് പ്രസിഡന്റ് സലാം വെൻമേനാട് അറിയിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് സി.കെ.തോബിയാസ്, എ.ടി.ആന്റോ, എ.സി.വർഗീസ്, സെബാസ്റ്റ്യൻ, ഷിജു വിളക്കാട്ടുപാടം, എ.എൽ.കുര്യാക്കു, മീര ജോസ്, സിന്ധു അനിൽകുമാർ, അഖിന മേരി, പി.രാജേഷ്, ജെറോം ബാബു, സുനിത രാജു തുടങ്ങിയവർ സംസാരിച്ചു.