പ്രതിഷേധ പ്രകടനവും യോഗവും
Saturday 12 July 2025 11:34 PM IST
കായംകുളം: കായംകുളം നഗരസഭാ ഭരണത്തിനെതിരെ യു.ഡി.എഫും,ബി.ജെ.പിയും നടത്തിവരുന്ന പ്രചാരണങ്ങൾക്കെതിരെ സി.പി.എം ചേരാവള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
മുരിക്കുംമൂട് ജംഗ്ഷനിൽ നടന്ന യോഗം സി.പി..എം സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ കെ.എച്ച് ബാബുജാൻ ഉദ്ഘാടനം ചെയ്തു. പി.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.സി.ഐ.റ്റി.യു ജില്ലാ സെക്രട്ടറി പി.ഗാനകുമാർ,ഷെയ്ക് പി ഹാരിസ്,ബി അബിൻഷാ,എൻ.ശിവദാസൻ , നഗരസഭ ചെയർപേഴ്സൺ പി.ശശികല,ജി.ശ്രീനിവാസൻ.എസ്.കേശുനാഥ് എന്നിവർ സംസാരിച്ചു.