വിജ്ഞാനജ്യോതി പ്രതിഭാ സംഗമം

Saturday 12 July 2025 11:37 PM IST

ആലപ്പുഴ: ആലപ്പുഴ നിയോജകമണ്ഡലത്തിലെ സ്കൂളുകളിൽ വിവിധ സ്കോളർഷിപ്പുകൾക്ക് അർഹമായ കുട്ടികളെയെല്ലാം ഒരു വേദിയിൽ ഒരുമിച്ച് ചേർത്ത് ആദരിക്കുന്നതിനായി പി.പി .ചിത്തരഞ്ജൻ എം.എൽ.എ ഒരുക്കിയ വിജ്ഞാനജ്യോതി പ്രതിഭാ സംഗമം ശ്രദ്ധേയമായി . പി.പി.ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്തു .മാരാരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി.സംഗീത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ വി.കെ.പ്രകാശ് ബാബു ,പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻപി.ജെ.ഇമ്മാനുവൽ, സ്കൂൾ എസ്.എം. സി പ്രസിഡന്റ് കെ.ജെ.ജാക്സൺ, അനില ടിജി എന്നിവർ സംസാരിച്ചു. സ്കൂൾ വികസന സമിതി ചെയർമാൻ ജയൻ തോമസ് സ്വാഗതവുംസ്കൂൾ ഹെഡ്മാസ്റ്റർ എസ് .ധനപാൽ നന്ദിയും പറഞ്ഞു.