മത്സ്യബന്ധന വല നശിച്ചു
Sunday 13 July 2025 12:38 AM IST
അമ്പലപ്പുഴ: മത്സ്യ ബന്ധനത്തിനിടെ ഉടക്കിൽപ്പെട്ട് വല നശിച്ച് 7 ലക്ഷം രൂപയുടെ നഷ്ടം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് വണ്ടാനം പുതുവൽ വീട്ടിൽ ഗോപകുമാറിന്റെ ഉടമസ്ഥതയിലുള്ള അശ്വതി എന്ന ഇൻ ബോർഡ് വള്ളത്തിന്റെ താങ്ങുവലയാണ് നശിച്ചത്. അർത്തുങ്കൽ ഭാഗത്ത് കടലിൽ വെള്ളിയാഴ്ച മത്സ്യബന്ധനം നടത്തുന്നതിനിടെ കണ്ടെയ്നറിൽ ഉടക്കിയാണ് വല നശിച്ചതെന്ന് തൊഴിലാളികൾ പറഞ്ഞു. എച്ച്. സലാം എം.എൽ.എ,സി.പി. എം ഏരിയ സെക്രട്ടറി സി. ഷാംജി, വണ്ടാനം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി .അൻസാരി എന്നിവർ തൊഴിലാളികളെ സന്ദർശിച്ചു.