കാവാലത്ത് മെഡിക്കൽ ക്യാമ്പ് ഇന്ന്
Saturday 12 July 2025 11:40 PM IST
കുട്ടനാട് : ബി.ജെ.പി കാവാലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ കാവാലം എൻ. എസ്.എസ് കരയോഗ മന്ദിര ഹാളിൽ മെഡിക്കൽ ക്യാമ്പ് നടക്കും. ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്, നേത്ര വിഭാഗങ്ങളിൽ ചികിത്സയുണ്ടാകും. ബി. ജെ.പി ആലപ്പുഴ നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി അരുൺ അനുരുദ്ധൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് കമ്മറ്റി അദ്ധ്യക്ഷൻ എം അനൂപ് അദ്ധ്യക്ഷത വഹിക്കും. ബി. ജെ പി ജില്ലാ ജനറൽ സെക്രട്ടറി വിനോദ് ജി മഠത്തിൽ മുഖ്യപ്രഭാഷണം നടത്തും. മണ്ഡലം പ്രസിഡന്റ് സി. എൽ ലെജുമോൻ , കർഷമോർച്ച ജില്ലാ ഉപാദ്ധ്യക്ഷൻ എം. ആർ. സജീവ് മണ്ഡലം വൈസ് പ്രസിഡന്റ് എം.ജെ. ഓമനക്കുട്ടൻ, ജനറൽ സെക്രട്ടറി സെബിൻ ഫ്രാൻസീസ് എന്നിവർ സംസാരിക്കും.