ബോധവത്കരണ ക്ലാസ്

Sunday 13 July 2025 12:40 AM IST

ആലപ്പുഴ: ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം വുമൺ സെൽ അഡ്വൈസറി ബോർഡിന്റെ നേതൃത്വത്തിൽ അറവുകാട് ഹൈസ്കൂളിൽ അവയർനെസ് ഓൺ ഡ്രഗ് അബ്യൂസ് ആൻഡ് റിവൈവിംഗ് ടീം (അഡാർ) കൗമാരക്കാർക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി. സ്കൂൾ മാനേജർ ബിനീഷ് ബോയ് ഉദ്ഘാടനം ചെയ്തു. അഭിഭാഷക രേഷ്മ ജഗദീഷ് ക്ലാസ് നയിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് പി.കെ.സജീന, സ്റ്റാഫ് സെക്രട്ടറി ടി.ലൈജു, സ്കൂൾ ടീൻസ് ക്ലബ്ബ് കൺവീനർ രാധിഷ കോമൾ, എ.എസ്.ഐ ലിജി ശ്രീജിത്ത്, സീനിയർ സി.പി.ഒ സുനിതകുമാരി, വനിതാ അഡ്വൈസറി ബോർഡംഗം കെ.ഓമന തുടങ്ങിയവർ സംസാരിച്ചു.