കർഷകർക്ക് പെട്ടിയും തേനീച്ചയും നൽകി

Sunday 13 July 2025 12:42 AM IST

മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റേയും കൃഷിഭവന്റെയും നേതൃത്വത്തിൽ ആത്മയുടെ സഹായത്തോടെ

തേനീച്ച വളർത്താൻ ആഗ്രഹിക്കുന്നവർക്ക് നൽകിയ പരിശീലന പരിപാടിയിൽ പങ്കെടുത്ത കർഷകർക്ക് തേനീച്ചയും കൂടും മറ്റു അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ഗീതാ കാർത്തികേയൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷ കെ. കമലമ്മ,പഞ്ചായത്തംഗം ഫെയ്സി വി ഏറനാട് കർമ സേന പ്രസിഡന്റ് വി.ശശീന്ദ്രൻ , സി. പുഷ്പജൻ, കെ. കൈലാസൻ ,ഷൈല എന്നിവർ സംസാരിച്ചു. കർമ്മസേന കൺവീനർ ജി. ഉദയപ്പൻ സ്വാഗതം പറഞ്ഞു.