മദ്റസ കെട്ടിടം ഉദ്ഘാടനം
Sunday 13 July 2025 12:43 AM IST
അമ്പലപ്പുഴ: പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്‌ലാം മദ്രസയിൽ ആധുനിക രീതിയിൽ നിർമ്മിച്ച മദ്രസ കെട്ടിടത്തിന്റെ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിച്ചു. മഹല്ല് ഇമാം ശുറഹ് ബീൽ സഖാഫി പ്രാർത്ഥന നടത്തി.സ്മാർട്ട് ക്ലാസ്സ് റൂം സി.സി ടിവി എന്നിവയുടെ ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവ്വഹിച്ചു. സലിം ചക്കിട്ട പറമ്പിൽ അദ്ധ്യക്ഷനായി.പി. എം .ബഷീറുദ്ദീൻ പോളക്കുളം, ഇബ്രാഹിംകുട്ടി വിളക്കേഴം, എം.കെ.അബ്ദുൽ റഷീദ്, സി .ആർ .പി. അബ്ദുൾ ഖാദർ, അബ്ദുൾ റഷീദ്, നവാസ് വണ്ടാനം, അൻസാരി മിസ്ബാഹി, സലിം പഴയങ്ങാടി,ഐ.അബ്ദുൽ സത്താർ, കോൺട്രാക്ടർ എസ്. ചന്ദ്രകുമാർ എന്നിവർ പ്രസംഗിച്ചു.