കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
Sunday 13 July 2025 12:44 AM IST
ആലപ്പുഴ: ഒരു കിലോയിലവധികം കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. തണ്ണീർമുക്കം വടക്ക് മുട്ടത്തിപ്പറമ്പ് പീസ് വില്ലയിൽ അരുൺ സേവ്യർ വർഗീസ് (33) ആണ് 1.750 കിലോ കഞ്ചാവുമായി കലവൂരിൽ നിന്ന് പിടിയിലായത്. ആലപ്പുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ. പ്രശാന്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഇ.കെ അനിൽ, വേണു സി. വി, ഷിബു. പി. ബെഞ്ചമിൻ,സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻ.വി.ബി, ഗോപി കൃഷ്ണൻ, അരുൺ. പി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജയകുമാരി വി. കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വർഗീസ് എ. ജെ, സൈബർ സെൽ ഉദ്യോഗസ്ഥരായ പ്രമോദ്, അൻഷാദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.