ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

Sunday 13 July 2025 12:54 AM IST

കോന്നി : കുടുംബവഴക്കിനിടയിൽ ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അരുവാപ്പുലം ചെമ്പിലാക്കൽ വീട്ടിൽ ബിജു മോൻ (43) ആണ് ഭാര്യ പ്രിയ (38) യെ വെള്ളിയാഴ്ച രാത്രിയിൽ വഴക്കിനെ തുടർന്ന് ചുറ്റികകൊണ്ട് തലക്ക് അടിച്ചത്. കുറച്ച് കാലങ്ങളായി ഇരുവരും തമ്മിൽ അകന്ന് കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം ബിജുമോന്റെ വീട്ടിൽ എത്തിയ പ്രിയയുമായി വീണ്ടും വഴക്ക് ഉണ്ടായതിനെ തുടർന്ന് ചുറ്റികകൊണ്ട് ഇയാൾ പ്രിയയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.