വിമാനം ദുരന്തത്തിലേക്ക് നീങ്ങിയ നിമിഷങ്ങൾ

Sunday 13 July 2025 12:15 AM IST

ന്യൂഡൽഹി: അഹമ്മദാബാദിൽ ദുരന്തത്തിനിരയായ വിമാനത്തിന്റെ അവസാന നിമിഷങ്ങളും എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറൊയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കി.

രാവിലെ 11.17 - എയർ ഇന്ത്യ 171 ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലിറങ്ങി

ഉച്ച 1:25:15 - പൈലറ്റ് ടാക്‌സി ക്ലിയറൻസ് ആവശ്യപ്പെട്ടത് എയർ ട്രാഫിക് കൺട്രോൾ അനുവദിച്ചു. റൺവേയിലേക്ക്.

1:32:03 - ഗ്രൗണ്ട് കൺട്രോളിൽ നിന്ന് ടവർ കൺട്രോളിലേക്ക്

1:37:33 - ടേക്ക് ഓഫിന് ക്ലിയറൻസ്

1:37:37 - ടേക്ക് ഓഫിന് മുന്നോട്ട്

1:38:39 - പറന്നുയർന്നു

1:38:42 - പരമാവധി എയർ സ്‌പീഡായ 180 നോട്ടിലേക്കെത്തി. ഈസമയത്ത് രണ്ട് എൻജിനിലേക്കുമുള്ള ഇന്ധനം വിച്ഛേദിക്കപ്പെട്ടു. 'റൺ' പൊസിഷനിൽ നിന്ന് 'കട്ട്ഓഫ്' പൊസിഷനിലേക്ക്. ഒരു സെക്കൻഡിന്റെ ഇടവേളയിൽ രണ്ട് എൻജിനുകളും നിലച്ചു.

1:38:47 - രണ്ട് എൻജിനുകൾക്കും മിനിമം സ്‌പീഡ് നഷ്‌ടപ്പെട്ടു. റാറ്റ് പ്രവ‌ർത്തനക്ഷമമായി

1:38:52 - ഒന്നാമത്തെ എൻജിന്റെ ഇന്ധന 'കട്ട്ഓഫ്' സ്വിച്ച് 'റൺ' പൊസിഷനിലേക്ക് തിരിച്ചെത്തി

1:38:56 - രണ്ടാമത്തെ എൻജിന്റെ ഇന്ധന 'കട്ട്ഓഫ്' സ്വിച്ചും 'റൺ' പൊസിഷനിലേക്ക്. ഫുൾ അതോറിട്ടി ഡിജിറ്റൽ എൻജിൻ കൺട്രോൾ സംവിധാനം എൻജിനുകളുടെ പ്രവർത്തനം തിരികെ കൊണ്ടുവരാൻ ശ്രമിച്ചു. ഒന്നാമത്തെ എൻജിൻ പ്രവർത്തിക്കാൻ തുടങ്ങിയെങ്കിലും, രണ്ടാമത്തെ എൻജിന് പൂർണതോതിൽ സ്‌പീഡ് കൈവരിക്കാൻ സാധിച്ചില്ല.

1:39:05 - പൈലറ്റ് മൂന്നുതവണ മേയ്ഡേ അപായ കോൾ സന്ദേശം എയർ ട്രാഫിക് കൺട്രോളിലേക്ക് അയച്ചു

1:39:11 - വിമാനത്തിന്റെ ഡേറ്റ റെക്കാഡിംഗ് നിലച്ചു

1:44:44 - അഗ്നിശമന സേനാ യൂണിറ്രുകളും രക്ഷാസംഘങ്ങളും അപകടമേഖലയിലേക്ക്

 അന്വേഷണസംഘത്തിൽ

എ.എ.ഐ.ബി ഡയറക്‌ടർ ജനറലിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ബോയിംഗ് കമ്പനിയിലെ സാങ്കേതിക ഉപദേശകർ, പ്രതിനിധികൾ, യു.എസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ), നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻ.ടി.എസ്.ബി) തുടങ്ങിയവർ അന്വേഷണത്തെ സഹായിച്ചു.

യു.കെ, പോർച്ചുഗൽ, കാനഡ രാജ്യങ്ങളിലെ പൗരന്മാർ മരിച്ചതിനാൽ ആ രാജ്യങ്ങളിലെ വ്യോമയാന ഏജൻസികളും അന്വേഷണത്തിൽ സഹകരിച്ചു. അനുഭവപരിചയമുള്ള പൈലറ്റുമാർ,​ എൻജിനീയേഴ്സ്,​ വ്യോമയാന മെഡിസിൻ വിദഗ്ദ്ധർ എന്നിവരുടെ അഭിപ്രായം തേടി.

# സഞ്ജയ് കുമാർ സിംഗ് - ഇൻവെസ്റ്റിഗേറ്റർ-ഇൻ-ചാർജ്

# ജസ്ബീർ സിംഗ് ലർഖ - ചീഫ് ഇൻവെസ്റ്റിഗേറ്റർ

# വിപിൻ വേണു വരകോത്ത് ,​ കെ. വീരരാഘവൻ,​ വൈഷ്‌ണവ് വിജയകുമാർ - ഇൻവെസ്റ്റിഗേറ്റർമാർ