മ്യാൻമറിൽ വ്യോമാക്രമണം: 22 മരണം
Sunday 13 July 2025 7:27 AM IST
നെയ്‌പിഡോ: മദ്ധ്യ മ്യാൻമറിലെ ബുദ്ധവിഹാര കേന്ദ്രത്തിന് നേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് കുട്ടികൾ അടക്കം 23 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച പുലർച്ചെ 1ന് സാഗൈങ്ങ് മേഖലയിലെ ലിൻ താ ലൂ ഗ്രാമത്തിലായിരുന്നു സംഭവം. ആഭ്യന്തര സംഘർഷത്തിന്റെയും മാർച്ചിലെ ഭൂകമ്പത്തിന്റെയും പശ്ചാത്തലത്തിൽ വീട് നഷ്ടമായ നിരവധി പേർ ബുദ്ധവിഹാരത്തിൽ അഭയംതേടിയിരുന്നു. ഇവർ തങ്ങിയ ഹാൾ ആക്രമണത്തിനിടെ പൂർണമായും തകർന്നു.
2021 ഫെബ്രുവരിയിലെ പട്ടാള അട്ടിമറിക്ക് പിന്നാലെ മ്യാൻമറിൽ ആഭ്യന്തര സംഘർഷം തുടരുകയാണ്. വിമത ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് പട്ടാള ഭരണകൂടത്തിന്റെ ആക്രമണങ്ങൾ ശക്തമാണ്.