റഷ്യൻ ആക്രമണം: യുക്രെയിനിൽ 2 മരണം

Sunday 13 July 2025 7:28 AM IST

കീവ്: യുക്രെയിനിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു. ഇന്നലെ പുലർച്ചെ ചെർണീവ്റ്റ്‌സി,ഖാർക്കീവ്,സുമി,ലിവീവ്,ലുട്സ്ക് തുടങ്ങിയിടങ്ങളിലായുരുന്നു ആക്രമണം. നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായി. റഷ്യ 597 ഡ്രോണുകളും 26 മിസൈലുകളും പ്രയോഗിച്ചെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കി പറഞ്ഞു. 25 മിസൈലുകളും 319 ഡ്രോണുകളും വെടിവച്ചിട്ടെന്നും 258 ഡ്രോണുകളെ ഇലക്ട്രോണിക് ജാമ്മിംഗ് വഴി തടസപ്പെടുത്തിയെന്നും യുക്രെയിൻ സൈന്യം അറിയിച്ചു.