ക്ഷേത്രത്തിൽ വെടിവഴിപാട് നടത്താറുണ്ടോ? പിന്നിൽ ഒരു കാരണമുണ്ട്
നിരവധി ഹിന്ദു ക്ഷേത്രത്തിലും നടത്തുന്ന ഒന്നാണ് വെടിവഴിപാട്. ഉറങ്ങുന്ന ഈശ്വരനെ ഉണർത്താനുള്ള ആരാധന രീതിയായിട്ടാണ് വെടിവഴിപാടിനെ പഴമക്കാർ കാണുന്നത്. എന്നാൽ ഇതിന് പിന്നിൽ ചില ശാസ്ത്രീയ വശങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. ഒരുപാട് ആളുകൾ ഒത്തുകൂടുന്ന സ്ഥലമാണ് ക്ഷേത്രം. അതുകൊണ്ട് തന്നെ ഇവിടെയുള്ള അണുപ്രസരണം കൂടുതലായിരിക്കും. വെടിവഴിപാട് ഈ അണുപ്രസരണം ഇല്ലാതാക്കുമെന്നാണ് പറയപ്പെടുന്നത്. വെടിവഴിപാടിന് പ്രധാന്യം നൽകുന്ന നിരവധി ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്.
ഹൈന്ദവവിശ്വാസപ്രകാരം ക്ഷേത്രങ്ങളിൽ നടത്തുന്ന മറ്റൊരു പ്രധാന വഴിപാടാണ് തുലാഭാരം. വഴിപാട് കഴിക്കുന്നയാളുടെ ശരീരഭാരത്തിന് തുല്യമായോ അതിൽ കൂടുതലോ ദ്രവ്യം തുലാസിൽ വച്ച് ദേവതയ്‌ക്ക് സമർപ്പിക്കുന്നതാണ് ചടങ്ങ്. വ്യത്യസ്തങ്ങളായ ദ്രവ്യങ്ങളുപയോഗിച്ച് തുലാഭാരം നടത്താറുണ്ട്. കാര്യസിദ്ധിക്കനുസൃതമായാണ് ദ്രവ്യങ്ങൾ വ്യത്യസ്തങ്ങളാകുന്നത്.
ദുരിതശാന്തിക്കായും ആഗ്രഹപൂർത്തീകരണത്തിനായും രോഗശമനത്തിനുമായാണ് തുലാഭാരം വഴിപാട് നടത്താറുള്ളത്. ആദ്യമായി തുലാഭാരം വഴിപാട് നടത്തിയത് ഭഗവാൻ ശ്രീ കൃഷ്ണന് ആയിരുന്നുവെന്നാണ് വിശ്വാസം. പുരാണപ്രകാരം പത്നി രുഗ്മിണീ ദേവി ഭഗവാനോടുള്ള ഉദാത്തമായ ഭക്തി തെളിയിക്കാൻ സമർപ്പിച്ച വഴിപാടായിരുന്നു ഇത്. തുലാഭാര സമയത്ത് സമർപ്പിച്ച ദ്രവ്യങ്ങൾക്കൊന്നും ഭഗവാന്റെ തട്ട് ഉയർത്താനായില്ല. അവസാനം ദേവി മനസ്സാൽ സമർപ്പിച്ച ഒരു തുളസീ ഇലയാണ് ഭഗവാന്റെ തുലാഭാരത്തട്ട് ഉയർന്നത്. ഇതിലൂടെ തുലാഭാര ദ്രവ്യങ്ങളേക്കാൾ പ്രാധാന്യം ഭക്തിയോടെയുള്ള സമർപ്പണത്തിനാണെന്നു ഭഗവൻ നമുക്ക് മനസ്സിലാക്കി തരുന്നു.