പ്രസ്താവന മുന്നണി മര്യാദകൾക്ക് എതിര്

Monday 14 July 2025 12:08 AM IST

എരുമേലി: മന്ത്രി എ.കെ ശശീന്ദ്രന് എതിരെയും വനം വകുപ്പിനെതിരെയും കേരള കോൺഗ്രസ് (എം) നടത്തുന്ന പ്രസ്താവനകൾ മുന്നണി മര്യാദകൾക്ക് എതിരാണെന്ന് എൻ.സി.പി (എസ്) പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി. യോഗം ജില്ലാ ജനറൽ സെക്രട്ടറി ബാബു കപ്പക്കാല ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് ഉണ്ണിരാജ് പത്മാലയം അദ്ധ്യക്ഷത വഹിച്ചു. എൻ.എൽ.സി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പി.എ സാലു, പി.എം ഇബ്രാഹിം, അനിതാ കല്യാണി, നെജി മുട്ടപ്പള്ളി, സുബാഷ് എലിവാലിക്കര, അഖിൽ കൂട്ടിക്കൽ, ശ്രീലക്ഷമി മടുക്ക, അജെഷ് എന്തയാർ, ഷിനാസ് പൂഞ്ഞാർ, ബാബു സെബാസ്റ്റ്യൻ മുണ്ടക്കയം, തങ്കച്ചൻ ഇടക്കുന്നം എന്നിവർ പങ്കെടുത്തു.