ബഷീർ സ്മൃതി സംഗമം നടത്തി
Monday 14 July 2025 12:10 AM IST
പാലാ : ഭൂമി മലയാളത്തിലെ എല്ലാ ചരാചരങ്ങളേയും ഒരുപോലെ സ്നേഹിച്ചയാളായിരുന്നു വൈക്കം മുഹമ്മദ് ബഷീറെന്ന് ബഷീർ കഥാപാത്രമായ ഉള്ളാടത്തിപ്പാറു എന്ന സെയ്ദ് മുഹമ്മദ് പറഞ്ഞു. പാലാ സഹൃദയ സമിതി സംഘടിപ്പിച്ച ബഷീർ സ്മൃതി സംഗമത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സമിതി അദ്ധ്യക്ഷൻ രവി പുലിയന്നൂർ അദ്ധ്യക്ഷത വഹിച്ചു. ബഷീർ സ്മാരക സമിതി സെക്രട്ടറി പി.ജി ഷാജിമോൻ മുഖ്യ പ്രഭാഷണം നടത്തി. വി.എം അബ്ദുള്ളാഖാൻ, ഡി.ശ്രീദേവി, സുബ്രഹ്മണ്യൻ നമ്പൂതിരി, ചാക്കോ സി.പൊരിയത്ത്, വിനയകുമാർ മാനസ, ബാബുരാജ്, ഉഷാശശി, പി.എസ് മധുസൂദനൻ എന്നിവർ പങ്കെടുത്തു.