കർഷകസെമിനാറും തൈവിതരണവും
Monday 14 July 2025 12:44 AM IST
പൊൻകുന്നം : ഓണത്തിന് വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊൻകുന്നം മാർക്കറ്റിംഗ് സഹകരണസംഘം കർഷകസെമിനാറും തൈവിതരണവും നടത്തി. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ഷാജി പാമ്പൂരി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, മോളി ജോൺ, മാത്തുക്കുട്ടി തൊമ്മിത്താഴെ, ജോർജുകുട്ടി പൂതക്കുഴി, രാഹുൽ ബി.പിള്ള, ഷൈ ജോൺ, കെ.എ.എബ്രാഹം, ടോജി പി.തോമസ് എന്നിവർ പ്രസംഗിച്ചു. വാഴൂർ കൃഷി അസി.ഡയറക്ടർ സിമി ഇബ്രാഹിം, രഞ്ജിത് കെ. രാജീവ് എന്നിവർ ക്ലാസ് നയിച്ചു. സെമിനാറിൽ പങ്കെടുത്തവർക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു.