കുട്ടനാട് സന്ദർശിച്ച് സിക്കിം പഠനസംഘം

Monday 14 July 2025 1:47 AM IST

ചങ്ങനാശേരി: കുടുംബശ്രീ മിഷൻ കുട്ടനാടൻ മേഖലയിൽ നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ടൂറിസം കണ്ടു പഠിക്കാനായി സിക്കിം സ്റ്റേറ്റ് റൂറൽ ലൈവ്‌ലിഹുഡ് മിഷൻ ടീം എത്തി. കുടുംബശ്രീ മിഷന്റെ ആലപ്പി റൂട്‌സ് കമ്മ്യൂണിറ്റി ടൂറിസം ടീം ആതിഥേയത്വമേകി. 19 അംഗ സംഘത്തെ ആലപ്പുഴ കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ എസ്.രഞ്ജിത്ത്, വെളിയനാട് ബി.എൻ.എസ് ഇ.പി അംഗങ്ങളും കുടുംബശ്രീ നാഷണൽ റിസോഴ്‌സ് ഓർഗനൈസെഷൻ അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ സി.എം അഷിത, കേരള പ്രോഗ്രാം പ്രോജട് മെന്റർ ഷെൽബി പി.സ്ലീബാ എന്നിവർ ചേർന്ന് സ്വീകരിച്ചു. ജെ.സി.എൽ ബ്ലോക്ക് പ്രോജക്ട് മാനേജർ ഷെറിംഗ് ചോടാ ലെപ്ച്ചയാണ് സിക്കിം സംഘത്തെ നയിക്കുന്നത്. സ്റ്റാർട്ട് അപ്പ് വില്ലജ് എന്റർപ്രെനെർഷിപ്പ് പ്രോഗ്രാമിന്റെ ബ്ലോക്ക് എന്റെർപ്രൈസ് പ്രൊമോഷൻ കമ്മിറ്റി അംഗങ്ങളും, കമ്മ്യൂണിറ്റി റിസോഴ്‌സ് പഴ്‌സൺസുമാണ് സിക്കിം ടീമിലുള്ളത്. കുടുംബശ്രീ കമ്മ്യൂണിറ്റി ടൂറിസത്തിന്റെ ഹോംസ്റ്റേകളിൽ താമസിച്ചും, വിവിധങ്ങളായ സംരംഭങ്ങൾ സന്ദർശിച്ചും പഠനം നടത്തി. കമ്മ്യൂണിറ്റി ടൂറിസം ആദ്യ ഘട്ടം നടപ്പിലാക്കുന്ന കൈനകരി, കാവാലം, നീലംപേരൂർ, ചമ്പക്കുളം പഞ്ചായത്തുകൾ സന്ദർശിച്ചു.