വെങ്കടേഷിന് നായികമാരായി തൃഷയും നിധി അഗർവാളും

Monday 14 July 2025 3:50 AM IST

വെങ്കടേഷ് നായകനായി ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷയും നിധി അഗർവാളും നായികമാർ. ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും. അടുത്ത വർഷം ചിത്രം റിലീസ് ചെയ്യും. ചിരഞ്ജീവി നായകനായ വിശ്വംഭരയ്ക്കുശേഷം തൃഷ തെലുങ്കിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ്. ഇടവേളയ്ക്കുശേഷം വിശ്വംഭരയിലൂടെയാണ് തൃഷ തെലുങ്കിൽ മടങ്ങിയെത്തിയത്. വസിഷ്‌ഠ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന വിശ്വംഭര സോഷ്യോ ഫാന്റസി എന്റർടെയ്‌നറാണ്. അഷിക രംഗനാഥ്, കുനാൽ കപൂർ, സുർഭി, ഇഷ ചൗള എന്നിവരും പ്രധാന താരങ്ങളാണ്. യുവി ക്രിയേഷൻസിന്റെ ബാനറിൽ വിക്രം, വംശി, പ്രമോദ് എന്നിവർ ചേർന്നാണ് നിർമ്മാണം. സംഗീതം: എം.എം. കീരവാണി.