മോഷണ ശ്രമം പരാജയപ്പെട്ടു ലഹളയ്ക്ക് ശ്രമിച്ചയാൾ അറസ്റ്റിൽ
Monday 14 July 2025 1:00 AM IST
കോട്ടയം : ക്ഷേത്ര മോഷണശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് പ്രകോപനമുണ്ടാക്കി ലഹളയ്ക്ക് ശ്രമം നടത്തിയ പ്രതി പിടിയിൽ. ഇലയ്ക്കാട് വരിക്കാൻതടത്തിൽ ജോഷി (41) നെയാണ് മരങ്ങാട്ടുപിള്ളി പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 11 ന് പുലർച്ചെ ഇലയ്ക്കാട് ക്ഷേത്രത്തിലാണ് സംഭവം. മോഷണം നടത്താൻ സാധിക്കാതെ വന്നതോടെ ശ്രീകോവിൽ ഭാഗത്തേക്ക് കൊന്തമാല വലിച്ചെറിയുകയായിരുന്നു. പിന്നീട് ഉച്ചയ്ക്കും എത്തി പടിഞ്ഞാറേ നടയിലും മാലയെറിഞ്ഞു. മതവികാരം വ്രണപ്പെടുത്തിയെന്ന പേരിൽ ലഹള സൃഷ്ടിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.