പണം കൊയ്യാൻ ഭാസ്കറും തീയിടാൻ രാക്ഷസനും രണ്ടാം ഭാഗത്തിന്
ദുൽഖർ സൽമാന്റെ ബ്ളോക് ബസ്റ്റർ ചിത്രം ലക്കി ഭാസ്കറിനും വിഷ്ണു വിശാലിന്റെ സൂപ്പർ ഹിറ്റ് ചിത്രം രാക്ഷസനും രണ്ടാം ഭാഗം. വെങ്കി അട്‌ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്കർ ദുൽഖറിന്റെ തെലുങ്ക് കരിയറിലെ നാഴികക്കല്ലുകളിലൊന്നാണ്. ലക്കി ഭാസ്കറിന്റെ രണ്ടാം ഭാഗം അടുത്തവർഷം ചിത്രീകരണം ആരംഭിക്കും. മീനാക്ഷി ചൗധരി നായികയായ ലക്കി ഭാസ്കർ കേരളത്തിലും മികച്ച വിജയം നേടി. വിഷ്ണു വിശാലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ രാക്ഷസന്റെയും രണ്ടാംഭാഗം അടുത്തവർഷം ആരംഭിക്കും. സൈക്കോളജിക്കൽ ത്രില്ലറായ രാക്ഷസനിൽ അമല പോളായിരുന്നു നായിക. രാംകുമാർ സംവിധാനം ചെയ്ത ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് രാക്ഷസുഡു എന്ന പേരിൽ എത്തി. ബെല്ലം കൊണ്ട ശ്രീനിവാസ് നായകനായി എത്തിയ ചിത്രത്തിൽ അനുപമ പരമേശ്വരൻ നായികയായി എത്തി. വിഷ്ണു വിശാൽ നായകനായ ഗാട്ടാഗുസ്തിയും രണ്ടാം ഭാഗത്തിന് ഒരുങ്ങുന്നുണ്ട്. ഐശ്വര്യലക്ഷ്മി ആയിരുന്നു ഗാട്ടാഗുസ്തിയിൽ നായിക.