ജില്ലാ കൺവെൻഷനും അനുമോദനവും
Monday 14 July 2025 12:22 AM IST
കണ്ണൂർ: ജില്ലാ സ്‌പോർട്സ് കൗൺസിൽ വോളിബാൾ ടെക്നിക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കൺവെൻഷനും അനുമോദനവും സംഘടിപ്പിച്ചു. ശിക്ഷക് സദനിൽ സംഘടിപ്പിച്ച കൺവെൻഷൻ സംസ്ഥാന ചെയർമാൻ കെ.പി ഉസ്മാൻ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ ടെക്നിക്കൽ കമ്മിറ്റി ട്രഷറർ തോമസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി.കെ സനോജ് മുഖ്യാതിഥിയായി. സംസ്ഥാന ടെക്നിക്കൽ കമ്മിറ്റി അംഗം ഷൈജു ചാലപ്പുറത്ത്, ജില്ലാ സ്‌പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി.പി ബിനീഷ്, വോളിബാൾ കോച്ച് ലക്ഷ്മി നാരായൺ, ഷമീർ ഊർപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ടെക്നിക്കൽ കമ്മിറ്റി കൺവീനർ എം. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഉസ്‌ബെകിസ്ഥാനിൽ നടന്ന അന്തർ ദേശീയ മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി കളിച്ച ആനന്ദിനെ ചടങ്ങിൽ അനുമോദിച്ചു.