ഹോപ്പിൽ ത്വക്ക് രോഗ നിവാരണ ക്യാമ്പ്

Monday 14 July 2025 12:09 AM IST
ചർമ്മ രോഗ നിവാരണ ക്യാമ്പ് ഡോ. എസ്. രാജീവ് ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ: ലോക ചർമ്മാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ്, ഹോപ്പ് ലൈബ്രറി ആൻഡ് റീഡിംറൂം എന്നിവയുടെ സഹകരണത്തോടെ പിലാത്തറ ഹോപ്പ് റിഹാബിലിറ്റേഷൻ സെന്ററിൽ ചർമ്മ രോഗ നിവാരണ ക്യാമ്പ് സംഘടിപ്പിച്ചു. മുൻ ലയൺസ് ഡിസ്ട്രിക്ട് ഗവർണറും പരിയാരം മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പാളും ആയിരുന്ന ഡോ. എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. ചർമ്മാരോഗ്യം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം ഓരോ മൂന്നു മാസം കൂടുമ്പോളും ഹോപ്പിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു. ഡോ. മിഥുൻ ബോധവത്കരണ ക്ലാസ് നടത്തി. ഹോപ്പ് മാനേജിംഗ് ട്രസ്റ്റി കെ.എസ് ജയമോഹൻ, ഡോ. മിതു സംസാരിച്ചു. ഡോ. രാജീവ്, ഡോ. മിഥുൻ, ഡോ. മിതു എന്നിവർ ഹോപ്പിലെ താമസക്കാരെ പരിശോധിച്ച് സൗജന്യമായി മരുന്നുകൾ വിതരണം ചെയ്തു.