ബിടെക്ക് പഠനകാലം മുതൽ മയക്കുമരുന്നു ലോബിയുമായി അടുപ്പം,​ വിദേശത്ത് നിന്ന് മടങ്ങിയെത്തി തുടങ്ങിയത് എംഡിഎംഎ കച്ചവടം

Sunday 13 July 2025 9:02 PM IST

കൊ​ച്ചി​:​ ​അ​ങ്ക​മാ​ലി​യി​ലും​ ​തൈ​ക്കൂ​ട​ത്തും​ ​എ​ക്സൈ​സ് ​സ്പെ​ഷ്യ​ൽ​ ​സ്ക്വാ​ഡി​ന്റെ​ ​മി​ന്ന​ൽ​പ​രി​ശോ​ധ​ന​ക​ളി​ൽ​ ​യു​വ​തി​യു​ൾ​പ്പെ​ടെ​ ​നാ​ല് ​മ​യ​ക്കു​മ​രു​ന്ന് ​വി​ത​ര​ണ​ക്കാ​ർ​ ​അ​റ​സ്റ്റി​ലാ​യി.​ ​ഇ​വ​രി​ൽ​ ​നി​ന്ന് ​അ​ഞ്ച് ​ല​ക്ഷം​ ​രൂ​പ​ ​വി​ല​മ​തി​ക്കു​ന്ന​ 114​ ​ഗ്രാം​ ​എം.​ഡി​​.​എം.​എ​ ​പി​ടി​ച്ചെ​ടു​ത്തു.​ ​ബം​ഗ​ളൂ​രു​വി​ൽ​ ​നി​ന്നാ​ണ് ​ര​ണ്ടി​ട​ത്തേ​ക്കും​ ​എം.​ഡി.​എം.​എ​ ​കൊ​ണ്ടു​വ​ന്ന​ത്.

ബം​ഗ​ളൂ​രു​വി​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്ന​ ​അ​ങ്ക​മാ​ലി​ ​വ​ട​ക്ക​ൻ​ ​കി​ട​ങ്ങൂ​ർ​ ​മാ​ളി​യേ​ക്ക​ൽ​ ​മാ​ള​ക്കാ​ര​ൻ​ ​വീ​ട്ടി​ൽ​ ​എ​ഡ്‌​വി​ൻ​ ​ഡേ​വി​ഡാ​ണ് ​(33​)​ ​വീ​ട്ടി​ൽ​ ​നി​ന്ന് 91​ ​ഗ്രാം​ ​എം.​ഡി.​എം.​എ​യു​മാ​യി​ ​ഇ​ന്ന്​ ​രാ​വി​ലെ​ ​പി​ടി​യി​ലാ​യ​ത്.​ ​സി​നി​മാ​മേ​ഖ​ല​യു​മാ​യി​ ​അ​ടു​ത്ത​ബ​ന്ധം​ ​പു​ല​ർ​ത്തു​ന്ന​യാ​ളാ​ണ് ​എ​ഡ്‌​വി​നെ​ന്ന് ​എ​ക്സൈ​സ് ​സ്ഥി​രീ​ക​രി​ച്ചു. ബം​ഗ​ളൂ​രു​വി​ൽ​ ​ബി.​ടെ​ക്കി​ന് ​പ​ഠി​ക്കു​മ്പോ​ഴാ​ണ് ​ഇ​യാ​ൾ​ ​മ​യ​ക്കു​മ​രു​ന്ന് ​വി​ത​ര​ണ​ക്കാ​രു​മാ​യി​ ​അ​ടു​പ്പ​ത്തി​ലാ​കു​ന്ന​ത്.​ ​ഇ​ട​ക്കാ​ല​ത്ത് ​വി​ദേ​ശ​ത്ത് ​പോ​യെ​ങ്കി​ലും​ ​മ​ട​ങ്ങി​​​യെ​ത്തി​​​ ​എം.​ഡി.​എം.​എ​ ​വി​ത​ര​ണം​ ​തു​ട​ങ്ങി. വെ​ള്ളി​യാ​ഴ്ച​യാ​ണ് ​ഇ​യാ​ൾ​ ​മ​യ​ക്കു​മ​രു​ന്നു​മാ​യി​ ​കി​ട​ങ്ങൂ​രി​ലെ​ ​വീ​ട്ടി​ലെ​ത്തി​യ​ത്.​ ​സം​ശ​യ​ത്തെ​തു​ട​ർ​ന്ന് ​നേ​ര​ത്തെ​യും​ ​ഇ​യാ​ളു​ടെ​ ​വീ​ട്ടി​ൽ​ ​പൊ​ലീ​സ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യി​രു​ന്നു.

സ്പെ​ഷ്യ​ൽ​ ​സ്ക്വാ​‌​ഡ് ​ഇ​ൻ​സ്പെ​ക്ട​ർ​ ​കെ.​പി.​ ​പ്ര​മോ​ദി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ക​പ്പ​ൽ​ ​ജീ​വ​ന​ക്കാ​ര​ൻ​ ​മ​ര​ട് ​വി​ള​ക്കേ​ട​ത്ത് ​സ​ജി​ത്ത് ​ഷാ​ജ​ൻ​ ​(29​),​ ​ഹോ​ട്ട​ൽ​ ​ജീ​വ​ന​ക്കാ​ര​ൻ​ ​മ​ര​ട് ​ന​ര​ത്തു​രി​ത്തി​ ​വി​ഷ്ണു​ ​പ്ര​ഹ്ളാ​ദ​ൻ​ ​(26​),​ ​ബം​ഗ​ളൂ​രു​വി​ൽ​ ​നി​ന്ന് ​മ​യ​ക്കു​മ​രു​ന്ന് ​എ​ത്തി​ക്കു​ന്ന​ ​പ​ള്ളു​രു​ത്തി​ ​ചി​റ​പ്പ​റ​മ്പി​ൽ​ ​ലി​ജി​യ​ ​മേ​രി​ ​ജോ​യി​ ​(34​)​ ​എ​ന്നി​വ​രെ​ ​തൈ​ക്കൂ​ടം​ ​ക​നാ​ൽ​റോ​ഡി​ലെ​ ​റി​സോ​ർ​ട്ടി​ൽ​ ​നി​ന്ന് ​ശ​നി​യാ​ഴ്ച​ ​രാ​ത്രി​ ​പി​ടി​കൂ​ടി​യ​ത്.​ ​ര​ഹ​സ്യ​ ​വി​വ​ര​ത്തെ​ ​തു​ട​ർ​ന്നാ​യി​രു​ന്നു​ ​പ​രി​ശോ​ധ​ന.​ 23.8499​ ​ഗ്രാം​ ​എം.​ഡി.​എം.​എ​ ​ഇ​വ​രി​ൽ​ ​നി​ന്ന് ​ക​ണ്ടെ​ത്തി.​ ​എ​ക്സൈ​സ് ​സ്പെ​ഷ്യ​ൽ​ ​സ്ക്വാ​ഡ് ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​സു​രേ​ഷ്‌​കു​മാ​ർ,​ ​സി​വി​ൽ​ ​എ​ക്സൈ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​പ്ര​ജി​ത്ത്,​ ​സു​ബീ​ഷ്,​ ​ശ്യാം​കു​മാ​ർ,​ ​വി​ജി​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​മാ​ണ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്.