ലഹരിക്കെതിരെ വിദ്യാർത്ഥികൾ

Monday 14 July 2025 12:00 AM IST

കൊടുങ്ങല്ലൂർ: സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്തിട്ടുള്ള ലഹരിമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി അഴീക്കോട് ഗവ: യു.പി സ്‌കൂളിലെ സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. അഴീക്കോട് മേനോൻ ബസാറിൽ നടന്ന പരിപാടിയിൽ സോഷ്യൽ സർവീസ് സ്‌കീം വാളണ്ടിയർമാരായ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നൃത്തശില്പം, ലഘു നാടകങ്ങൾ എന്നിവ അവതരിപ്പിച്ചു. പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നജ്മൽ ഷക്കീർ ഉദ്ഘാടനം നിർവഹിച്ചു. പി.ടി. എ പ്രസിഡന്റ് മുഹമ്മദ് ഷഫീഖ് അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപിക പുഷ്‌കല ടീച്ചർ, റിന്റ ടീച്ചർ എന്നിവർ സംസാരിച്ചു. രക്ഷിതാക്കൾ, അദ്ധ്യാപകർ, വിദ്യാർഥികൾ, നാട്ടുകാർ തുടങ്ങി നിരവധിപേർ പങ്കാളികളായി.