പി.കെ. എസ് കൊടകര കൺവൻഷൻ

Monday 14 July 2025 12:00 AM IST

പുതുക്കാട്: പി.കെ.എസ് കൊടകര ഏരിയ കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ശിവരാമൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ് പി.വി. മണി അദ്ധ്യക്ഷനായി. പി.കെ കൃഷ്ണൻകുട്ടി, സിന്ധു പ്രദീപ്, വി.എസ് സുബിഷ്, പി.കെ രാജൻ എന്നിവർ സംസാരിച്ചു. അംഗത്വ വിതരണത്തിൽ കൊടകര ഏരിയയിൽ 13,000 പേരെ അംഗങ്ങളായി ചേർക്കാനും കേന്ദ്ര സർക്കാരിനു കീഴിലുള്ള സ്വയംഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം ചെയ്തിട്ടുള്ള എല്ലാ സീറ്റുകളിലേക്കും പ്രവേശനം നൽകുക, സ്വകാര്യ മേഖലകളിൽ നിയമം മൂലം സംവരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 22 ന് ഏജീസ് ഓഫീസിലേയ്ക്ക് നടത്തുന്ന മാർച്ചിൽ 250 പേരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.