സി.പി.എം അനുമോദനം
Monday 14 July 2025 12:00 AM IST
കൊടുങ്ങല്ലൂർ: സി.പി.എം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ചവർക്കും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർഥികൾക്കും അനുമോദനം നൽകി. ഗാനരചയിതാവ് എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കെ.ആർ. ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.പി. പ്രബേഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ഷീല രാജ്കമൽ, അഷ്‌റഫ് സബാൻ, സി.വി. ഉണ്ണിക്കൃഷ്ണൻ,ടി.കെ. മധു ,നഗരസഭാ ചെയർപേഴ്‌സൻ ടി.കെ. ഗീത, കൗൺസിലർമാരായ സി.എസ്. സുവിന്ദ്, ചന്ദ്രൻ കളരിക്കൽ, കെ.കെ. ഹാഷിക്, എം.എസ്. വിനയകുമാർ. കെ.എം. സലീം, റിസോജ ഹരിദാസ് ,കെ.എസ്. പ്രവീൺ എന്നിവർ പ്രസംഗിച്ചു.