രാമായണമാസാചരണവും ഭഗവതിസേവയും

Monday 14 July 2025 12:00 AM IST

മാള: ചക്കാംപറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ 17 മുതൽ ആഗസ്റ്റ് 16 വരെ രാമായണമാസാചരണവും ഭഗവതിസേവയും അഷ്ടദ്രവ്യ മഹാഗണപതി ഹവനവും നടക്കും. ക്ഷേത്രം തന്ത്രി നന്ദകുമാറിന്റെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി ധനേഷ് കാവാലത്തിന്റെ നേതൃത്വത്തിൽ നടക്കും. എല്ലാ ദിവസവും രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹവനം നടക്കും. വെള്ളിയാഴ്ചകളിൽ വൈകിട്ട് വിശേഷ ഭഗവതിസേവ ഉണ്ടായിരിക്കും. ആദ്യ ഏഴുദിവസം രാവിലെ 7 മണിക്ക് ഭക്തർക്കായി ഔഷധക്കഞ്ഞി വിതരണം നടക്കും. 24ന് കർക്കിടക വാവിന്റെ ഭാഗമായി ബലി തർപ്പണവും ഓഗസ്റ്റ് 15ന് രാവിലെ പാരമ്പര്യ തന്ത്രി ഡോ. ടി.എസ്. വിജയന്റെ മുഖ്യ കാർമികത്വത്തിൽ വിശേഷാൽ സമൂഹ ഗണപതിഹവനം എന്നിവ നടക്കും.