വിദ്യാർത്ഥികൾക്ക് പഠനോപകരണം

Monday 14 July 2025 12:00 AM IST
ബി.ജെ.പി സിറ്റി ജില്ലാ കമ്മിറ്റിയുടെയും എൻ.ടി.സി ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാമൃതം പരിപാടിയിൽ വിദ്യാർത്ഥിനികൾക്ക് സൈക്കിളുകൾ കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ വിതരണം ചെയ്യുന്നു

തൃശൂർ : ബി.ജെ.പി സിറ്റി ജില്ലാ കമ്മിറ്റിയുടെയും എൻ.ടി.സി ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ വിദ്യാമൃതം 2025 എന്ന പേരിൽ 1000 വിദ്യാർത്ഥികൾക്ക് പഠനോപകരണവും 10 ദിവ്യാംഗർക്കു വീൽചെയർ, 20 വിദ്യാർത്ഥിനികൾക്ക് സൈക്കിൾ എന്നിവ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. എൻ.ടി.സി ചെയർമാൻ വർഗീസ് ജോസ്, റോസ് വർഗീസ്, ബി.ജെ.പി മേഖല പ്രസിഡന്റ് എ.നാഗേഷ്, പി.കെ.ബാബു, എ.ആർ. അജി ഘോഷ്, അഡ്വ. രവികുമാർ ഉപ്പത്ത്, ബിജോയ് തോമസ്, എം.എസ്.സമ്പൂർണ, പൂർണിമ സുരേഷ്,സുധീഷ് മേനോൻത്ത് പറമ്പിൽ, ഡോ. വി ആതിര, സൗമ്യ സലേഷ് പ്രസംഗിച്ചു.