ടോൾ പിരിവിൽ പ്രഹസനം

Monday 14 July 2025 12:00 AM IST

തൃശൂർ: ഗതാഗതക്കുരുക്കിന്റെ പേരിൽ ടോൾ പിരിവ് നിറുത്തിവെക്കാൻ അധികാരത്തിലുള്ള സി.പി.എമ്മും സി.പി.ഐയും പ്രമേയം അവതരിപ്പിച്ചും മാർച്ച് നടത്തിയും ജനങ്ങളെ വിഢികളാക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. ടോൾ നിറുത്തലാക്കാൻ നിർദ്ദേശിക്കാൻ അധികാരമുള്ള ഈ ഭരണകക്ഷി പാർട്ടികൾ യഥാർഥ പ്രശ്‌നത്തിൽ നിന്ന് ഒളിച്ചോടുകയാണ്. എന്തുകൊണ്ടാണ് സർക്കാർ കേന്ദ്ര സർക്കാരിനോട് ടോൾ നിറുത്താൻ ആവശ്യപ്പെടാത്തത്. കരാർ നിർമ്മാണപ്രവൃത്തികളും സേഫ്റ്റി ഓഡിറ്റിലെ പരിഹാരനിർദ്ദേശങ്ങളും നടത്താതെ ടോൾ നിരക്ക് ഉയർത്തരുതെന്നും പിരിവ്‌നിറുത്തണമെന്നും ആവശ്യപ്പെട്ട് തങ്ങൾ നൽകിയ ഹർജിയിൽ ഹൈക്കോടതി താൽക്കാലിക ഉത്തരവിട്ടിരിക്കുകയാണ്. ഈ മാസം 16ലേക്കാണ് കേസ് മാറ്റി വച്ചിരിക്കുന്നത്. കോൺഗ്രസ് കരാർ കമ്പനിയുടെ ലംഘനത്തിനെതിരെ ശക്തമായ സമരത്തിലും നിയമനടപടിയിലുമാണ്. ഇതുവരെയും സംസ്ഥാന സർക്കാർ ഒരു നിലപാട് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.