അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം: ജില്ലാതല ഉദ്ഘാടനം കട്ടപ്പനയിൽ നടത്തി

Sunday 13 July 2025 9:51 PM IST
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ നിർവഹിക്കുന്നു.

കട്ടപ്പന: അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കട്ടപ്പനയിൽ നടന്നു. കട്ടപ്പന സെന്റ് ജോർജ് ഹയർസെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ ഉദ്ഘാടനം ചെയ്തു. എക്‌സൈസ് വകുപ്പും വിമുക്തി മിഷനും ഇടുക്കി എക്‌സൈസ് ഡിവിഷനും സെന്റ് ജോർജ് സ്‌കൂളും അമ്പലക്കവല നാഷണൽ ലൈബ്രറിയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ സുരേഷ് കെ .എസ് അദ്ധ്യക്ഷനായി. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ മാനേജർ ഫാ.ജോസ് മംഗലത്ത് ലഹരി വിരുദ്ധ സന്ദേശം നൽകി. അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണറും വിമുക്തി മാനേജരുമായ ലാലു പി .ആർ വിമുക്തി കാർഡ് വിതരണവും ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി കെ സുരേഷ്, നഗരസഭ കൗൺസിലർമാരായ സോണിയ ജെയ്ബി, സിജു ചക്കുംമൂട്ടിൽ, കട്ടപ്പന എക്‌സൈസ് ഇൻസ്‌പെക്ടർ അതുൽ ലോനൻ, മാണി കെ സി, ബിജുമോൻ ജോസഫ്, ദീപു ജേക്കബ്, പി സി ഫിലിപ്പ്, ഡിജോ ദാസ് എന്നിവർ സംസാരിച്ചു.