അടിയന്തര സഹായം നൽകണം
Monday 14 July 2025 12:52 AM IST
കോട്ടയം: നീർനായയുടെ കടിയേറ്റ് ചികിത്സയിലായ വേളൂർ പാണംപടി കലയംകേരിൽ നിസാനിയുടെ കുടുംബത്തിന് അടിയന്തര സഹായം നൽകണമെന്ന് കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രവർത്തകയോഗം ആവശ്യപ്പെട്ടു. മീനച്ചിലാർ, മീനന്തറയാർ, കൊടൂരാർ എന്നിവിടങ്ങളിൽ വ്യാപകമായ നീർനായശല്യം രൂക്ഷമാണ്. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റോയി ജോൺ ഇടയത്തറ അദ്ധ്യക്ഷത വഹിച്ചു. തോമസുകുട്ടി മണക്കുന്നേൽ, അനിൽ മലരിക്കൽ, സന്തോഷ് ചാന്നാനിക്കാട്, റെജിമോൻ, പള്ളം ജോർജ്, രമേശൻ, രതീഷ്, പി.കെ മനോഹരൻ എന്നിവർ പങ്കെടുത്തു.